കല്ലിടല്‍ മരവിപ്പിച്ചെന്ന് സര്‍ക്കാര്‍; ജിയോ ടാഗ് നേരത്തേ ആയിക്കൂടേയെന്ന് കോടതി

silverline-05
SHARE

സില്‍വര്‍ലൈന്‍ സര്‍വേയുടെ  ഭാഗമായുള്ള  കല്ലിടല്‍ അവസാനിപ്പിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സര്‍വേയുെട പേരിലെ കോലാഹലം എന്തിനായിരുന്നെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ മറുചോദ്യം . ജിയോ ടാഗ് മാതൃകയില്‍ സര്‍വേ തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി .

സര്‍വേകല്ലിനെ ചൊല്ലി വീണ്ടും  സര്‍ക്കാരും കോടതിയും തമ്മില്‍ ഏറ്റുമുട്ടല്‍ . ഇനി കല്ലിട്ടൊരു സര്‍വേ ഇല്ലെന്നും ജിയോ ടാഗിങ്  സര്‍വേ മാതൃക അവലംബിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചപ്പോഴായിരുന്നു  കോടതിയുടെ  മറുചോദ്യങ്ങള്‍. ഈ കോലാഹലം എന്തിനായിരുന്നെന്നും തയ്യാറാക്കിയ സര്‍വേ കല്ലുകള്‍ എന്തുചെയ്തെന്നും കോടതി ചോദിച്ചു. സാമൂഹികാഘാത പഠനത്തിന്റെ പേരില്‍ ഇത്തരം കോലാഹലങ്ങള്‍ വേണ്ടിയിരുന്നോ എന്നും കോടതി ചോദിച്ചു  സര്‍വേ രീതി മാറ്റിയിരുന്നെങ്കില്‍  ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കമായിരുന്നു . പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ ദൂരീകരിക്കാനായിരുന്നു കോടതിയുടെ ശ്രമം . എന്നാല്‍ സര്‍വേയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രേഖാമൂലം അറിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. 

സില്‍വര്‍ലൈനിലെ സംശയങ്ങള്‍ തീര്‍ക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. മുന്‍പ് മെട്രോ  ദേശീയപാത പദ്ധതികളില്‍ അത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. വികസനത്തിന്റെ പേരില്‍ ഇത്തരത്തില്‍ സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കുന്നതെന്തിനെന്നും കോടതി ചോദിച്ചു . എന്നാല്‍ സര്‍വേ അനുവദിക്കരുതെന്ന നിലപാട് ഹര്‍ജിക്കാര്‍ കോടതിയില്‍ സ്വീകരിച്ചു . കല്ലിടീലിനെതിരെ ഭൂവുടമകള്‍ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി 

MORE IN BREAKING NEWS
SHOW MORE