വിജയ് ബാബുവിനെ ഉടൻ നാട്ടിലെത്തിക്കും; പ്രത്യേക യാത്രാരേഖ നൽകാൻ ശ്രമം

Vijay-Babu-27-04-
SHARE

നടിയെ പീഡിപ്പിച്ച കേസിലെ പ്രതി,  നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ ഉടൻ നാട്ടിൽ എത്തിക്കും. ദുബൈയിലുള്ള വിജയ് ബാബുവിനെ പ്രത്യേക യാത്രാ രേഖ നൽകി കേരളത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമം. വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയ സാഹചര്യത്തിലാണിത്. കൊച്ചി പൊലീസ് ദുബൈയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. വിഡിയോ സ്റ്റോറി കാണാം.

ഇന്ന് നാട്ടിൽ എത്തി പോലീസിന് മുന്നിൽ കീഴടങ്ങിയില്ലെങ്കിൽ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കും എന്ന് കഴിഞ്ഞ ദിവസം കൊച്ചി കമ്മിഷണറും അറിയിച്ചിരുന്നു. 

MORE IN BREAKING NEWS
SHOW MORE