'എനിക്കും മകൾക്കും നീതി കിട്ടി; വിധിയിൽ തൃപ്തൻ'; വിസ്മയയുടെ അച്ഛൻ

fatherfromcourt-vismaya-24
SHARE

വിസ്മയ സ്ത്രീധന പീഡനക്കേസിൽ തനിക്കും മകൾക്കും നീതി കിട്ടിയെന്ന് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ. ജീവപര്യന്തം ശിക്ഷ പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ജീവപര്യന്തം ശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്ന് വിസ്മയയുടെ അമ്മ പ്രതികരിച്ചു. വിഡിയോ സ്റ്റോറി കാണാം.

വിസ്മയ സ്ത്രീധന പീഡന മരണക്കേസിൽ ഭർത്താവ് കിരൺകുമാറിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. പ്രതി മറ്റു വകുപ്പുകളിലായി ആറുവര്‍ഷവും രണ്ടുവര്‍ഷവും ഒരുവര്‍ഷവും തടവുശിക്ഷ അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കൊല്ലം കോടതി വിധിച്ചു. 12,55,000 ലക്ഷം രൂപ പിഴയും പ്രതി അടയ്ക്കണം.  രണ്ടരലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നൽകാനും കോടതി ഉത്തരവായി.

MORE IN BREAKING NEWS
SHOW MORE