വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരന്‍; ശിക്ഷ നാളെ

വിസ്മയയുടെ ഭര്‍ത്താവ് കുറ്റക്കാരന്‍
  • വിസ്മയ ആത്മഹത്യ ചെയ്തത് ജൂണ്‍ 21ന്
  • കിരൺകുമാർ ഏക പ്രതി
  • 102 സാക്ഷികളും 98 രേഖകളും 56 തൊണ്ടിമുതലും ഹാജരാക്കി
01vismaya-case-verdict-klm-
SHARE

വിസ്മയ സ്ത്രീധന പീഡന മരണക്കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനെന്ന്  കൊല്ലം ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതി . സ്ത്രീധന പീഡന മരണം ആത്മഹ്യ പ്രേരണ, സ്ത്രീധന പീഡന എന്നീ കുറ്റങ്ങൾ പ്രതിക്ക് മേൽ നിലനിൽക്കുമെന്ന് അഡീഷണൽ സെഷൻസ് കോടതി  കെ എൻ സുജിത്ത് വിധിച്ചു. ശിക്ഷ നാളെ പ്രഖ്യാപിക്കും. ഭർതൃ ഗ്യഹത്തിൽ വിസ്മയ ആത്മഹത്യ ചെയ്തതിന് കാരണക്കാരൻ ഭർത്താവ് കിരൺകുമാർ മാത്രമാണെ ന്ന പ്രോസിക്യൂഷൻ വാദം കോടതി  പൂർണമായും അംഗീകരിച്ചു. വിസ്മയുടേത് സ്ത്രീധന പീഡനമരണ മാണെന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 ബി ശരിവെച്ചു കൊണ്ട് കോടതി വിധിച്ചു.. 102 സാക്ഷി മൊഴി കളും ഡിജിറ്റൽ തെളിവുകളും ആത്മഹത്യ പ്രേരണയായ  306 അം വകുപ്പ പ്രകാരവും പ്രതി കുറ്റക്കാരനെന്ന് കണെത്താൻ കാരണമായി. വിസ്മയ എത്രത്തോളം പീഡനം അനുഭവിച്ചു എന്നതിന്റെ തെളിവായി കോടതിയിൽ ഉൾപ്പെടെ മുഴങ്ങിക്കേട്ട ശബ്ദരേഖ കോടതിയിൽ വിധിക്ക് നിർണായകമായി.  

പ്രതിക്ക് ജീവപര്യന്തം ശിക്ഷക്ക് വേണ്ടിയാകും പ്രോസിക്യൂഷൻ വാദിക്കുക. സ്ത്രീധന പീഡനക്കേസുകളിൽ കുറ്റവാളികൾ രക്ഷപ്പെട്ടു പോകുന്ന പതിവ് രീതിക്ക് മാറ്റം വരുന്നതാണ് സുപ്രധാന വിധി.  

വിധി കേള്‍ക്കാന്‍ വിസ്മയയുടെ പിതാവും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു. അമ്മ ഉള്‍പ്പെടെ വീട്ടിലിരുന്നാണ് വിധി കേട്ടത്. സ്ത്രീധനവും സമ്മാനമായി നല്‍കിയ കാറും  തന്‍റെ പദവിക്ക് കുറഞ്ഞുപോയെന്ന് പറഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കിരണ്‍കുമാര്‍ ഭാര്യയെ മര്‍ദിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ജൂണ്‍  21ന് പുലര്‍ച്ചെയാണ് ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ ആത്മഹത്യ ചെയ്തത്. സ്ത്രീധന പീഡനത്തനെ തുടര്‍ന്നാണ് ആത്മഹത്യ എന്ന് സ്ഥാപിക്കാന്‍ വിശാലമായ ഡിജിറ്റല്‍ തെളിവുകളാണ് പ്രോസിക്യൂഷന്‍ ഹാജാരാക്കിയത്. സ്ത്രീധനത്തിന്റെ പേരിൽ കിരൺകുമാർ പീഡിപ്പിക്കുന്നതായി വിസ്മയ സുഹൃത്തക്കളോട് ചാറ്റ് ചെയ്തതിന്റെ ഡിജിറ്റൽ തെളിവുകൾ, പിതാവിനോട് അടക്കമുള്ള ഫോണ്‍ സംഭാഷണങ്ങള്‍ എന്നിവയും പ്രോസിക്യൂഷന്‍റെ തെളിവുകളായി ഹാജരാക്കി.

MORE IN BREAKING NEWS
SHOW MORE