തൃക്കാക്കരയില്‍ മല്‍സരം ആരൊക്കെ തമ്മില്‍? ബി‌ജെപിയില്‍ ആശയക്കുഴപ്പം

anr-k-surendran-bjp-1
SHARE

തൃക്കാക്കരയില്‍ മല്‍സരം ആരൊക്കെ തമ്മില്‍ എന്നതില്‍ ബി‌ജെപിയില്‍ ആശയക്കുഴപ്പം. യു.ഡി.എഫും, എന്‍ഡിഎയും തമ്മിലാണ് മല്‍സരമെന്ന സ്ഥാനാര്‍ഥി എ.എന്‍.രാധാകൃഷ്ണന്റെ വാദത്തോട് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ യോജിക്കുന്നില്ല. തൃക്കാക്കരയില്‍ പരസ്യപ്രചാരണത്തിന് ആറുദിവസം മാത്രം ശേഷിക്കെ, പ്രചാരണത്തില്‍ മുന്നേറിയെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. എന്നാല്‍, മല്‍സരം ആരാക്കെ തമ്മിലാണെന്ന കാര്യത്തില്‍ നേതാക്കള്‍ക്കിടയില്‍ പല അഭിപ്രായമാണ് ഉയരുന്നത്. ബിജെപിയുടെ മുന്നേറ്റം എല്‍.ഡി.എഫിനെ ചിത്രത്തില്‍ നിന്ന് മായ്ചെന്ന് എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

ഇതിന് വിപരീതമായിരുന്നു പി.കെ.കൃഷ്ണദാസിന്റെ നിലപാട്. മല്‍സരം ബി.ജെ.പിയും എല്‍.ഡി.എഫും തമ്മിലാണെന്നാണ് കൃഷ്ണദാസിന്റെ പക്ഷം. എന്നാല്‍, ഇതൊന്നുമല്ല സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ വിലയിരുത്തല്‍. തൃക്കാക്കരയില്‍ ത്രികോണമല്‍സരമാണെന്ന് സുരേന്ദ്രന്‍ അടിവരയിടുന്നു. മല്‍സരം ആരാക്കെ തമ്മിലാണെന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെങ്കിലും വിജയപ്രതീക്ഷ തന്നെയാണ് നേതാക്കള്‍ എല്ലാം പങ്കുവയ്ക്കുന്നത്. കഴിഞ്ഞതവണ ബി.ജെ.പി നേടിയത് 15000 വോട്ട് മാത്രമാണെങ്കിലും എ.എന്‍.രാധാകൃഷ്ണന്റെ വരവോടെ വോട്ട് എണ്ണം കൂടുമെന്ന വിശ്വാസത്തിലാണ് താമരപ്പാര്‍ട്ടി. 

MORE IN BREAKING NEWS
SHOW MORE