വിജയ് ബാബു വീണ്ടും ദുബായിലെന്ന് പൊലീസ്; നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി

vijay-babu-06
SHARE

പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിലെ ഒളിവിൽ കഴിയുന്ന വിജയ് ബാബു ജോര്‍ജിയയില്‍ നിന്ന് ദുബായില്‍  മടങ്ങിയെത്തിയെന്ന് പൊലീസ്. നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി. പൊലീസ് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു. അതേസമയം,  വിജയ് ബാബു നാട്ടില്‍ തിരിച്ചെത്തിയശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഹൈക്കോടതി. കേരളത്തിലേക്ക് തിരികെയെത്താനുള്ള ടിക്കറ്റ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. കോടതി  പറയുന്ന ദിവസം ഹാജരാവാന്‍ തയ്യാറാണെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും വ്യക്തമാക്കി.

വിദേശത്തുള്ള വിജയ് ബാബു നാളെ കീഴടങ്ങിയില്ലെങ്കില്‍ റെഡ് നോട്ടിസിറക്കുമെന്ന് കൊച്ചി പൊലീസ് കമ്മിഷണര്‍ മുന്നറിയിപ്പ് നല്‍കി.

MORE IN BREAKING NEWS
SHOW MORE