ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് രാജിവച്ചു; നടപടി ബിജെപി നിര്‍ദേശപ്രകാരം

biplab-deb-04
SHARE

ത്രിപുര മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബിപ്ലവ് ദേബ് രാജിവച്ചു. രാജി ബിജെപി നിര്‍ദേശപ്രകാരമാണ്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെയാണ് രാജി. പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ കേന്ദ്രനിരീക്ഷകര്‍ അഗര്‍ത്തലയില്‍ എത്തി. ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് വർമയാകും പുതിയ മുഖ്യമന്ത്രിയെന്ന് അഭ്യൂഹങ്ങളുണ്ട്. ഗവർണറുമായി രാജ്ഭവനിൽ നടത്തിയ ചർച്ചയ്‌ക്കു ശേഷമാണ് ബിപ്ലവ് രാജി പ്രഖ്യാപിച്ചത്. ബിജെപിയുടെ സംസ്ഥാന ഘടകത്തിൽ പടലപിണക്കം രൂക്ഷമാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് രാജി.

പാർട്ടിയെ ശക്തിപ്പെടുത്താൻ ബിജെപിക്കു തന്നെ ആവശ്യമാണെന്നും അതിനാലാണ് രാജിയെന്നുമാണ് ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ബിപ്ലവ് അറിയിച്ചത്. വ്യാഴാഴ്ച ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷൻ ജി.പി.നഡ്ഡയുമായും ബിപ്ലവ് കൂടിക്കാഴ്ച നടത്തിയിരുന്നു.

MORE IN BREAKING NEWS
SHOW MORE