നൂറടിക്കാൻ മുഖ്യമന്ത്രി നേരിട്ട്; മന്ത്രിമാർ; 60 എംഎൽഎമാർ; ഇടത് നീക്കം ഇങ്ങനെ

pinarayi-vijayan-05
SHARE

തൃക്കാക്കര മണ്ഡലത്തിൽ ഇടത് മുന്നണിക്കായി തിരഞ്ഞെടുപ്പ് ഏകോപനം നേരിട്ടു നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍. തൃക്കാക്കരയില്‍ ക്യാംപ് ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഏകോപനം.  ഭരണപരമായ അത്യാവശ്യങ്ങൾക്ക് മാത്രം തിരുവനന്തപുരത്തേക്ക് പോകും. ലോക്കൽ കമ്മിറ്റികളിൽ പങ്കെടുത്തുകൊണ്ടാണ് തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഏകോപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത്. സിൽവർ ലൈൻ അടക്കമുള്ള വിഷയങ്ങളുയർത്തി തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് നേരിടുന്ന സർക്കാറിന് വിജയം അഭിമാനകാര്യമാണ്. അതിനാലാണ് തൃക്കാക്കരയിൽ വിജയിച്ച് നൂറു തികയ്ക്കാൻ മുഖ്യമന്ത്രി നേരിട്ട് കളത്തിലിറങ്ങുന്നത്. 

തൃക്കാക്കര ഈസ്റ്റ് ഉൾപ്പെടെ മൂന്ന് ലോക്കൽ കമ്മിറ്റികളിൽ മുഖ്യമന്ത്രി പങ്കെടുത്തു. ഓരോ കമ്മറ്റികൾക്ക് കീഴിലും അഞ്ച് എം.എൽ.എമാർ കൂടി പങ്കെടുക്കുന്നുണ്ട്. പാർട്ടിയുടെ 60 എംഎൽഎമാരും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തിൽ എത്തുന്നുണ്ട്. ആവേശം വോട്ടെടുപ്പ് പൂർത്തിയാകുംവരെ കൊണ്ടു പോകാനാണ് ഇടത് മുന്നണിയുടെ നീക്കം. എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങിയിരുന്നു. കുടുംബ യോഗങ്ങളിലും എം.എൽ.എമാരും മന്ത്രിമാരും പങ്കെടുക്കും. താര എം.എൽ.എമാരെയും സജീവമാകും.

MORE IN BREAKING NEWS
SHOW MORE