ചിറ്റയത്തിന് ഗൂഢലക്ഷ്യം; തിരിച്ചടിച്ച് മന്ത്രി വീണ: എൽഡിഎഫിന് പരാതി നൽകി

Veena-George-01
SHARE

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെതിരെ മന്ത്രി വീണാ ജോര്‍ജ് എല്‍.ഡി.എഫിന് പരാതി നല്‍കി. ചിറ്റയത്തിന് ഗൂഢലക്ഷ്യം. ചിറ്റയം അസത്യങ്ങളും ആക്ഷേപങ്ങളും പ്രചരിപ്പിക്കുന്നു. ലൈംഗികാതിക്രമപരാതിയില്‍ ആരോഗ്യവകുപ്പ് എടുത്ത നടപടികളെ ചിറ്റയം എതിര്‍ത്തു. എംഎല്‍എമാരുടെ യോഗത്തിലും എല്‍ഡിഎഫിലും പറയാത്ത കാര്യങ്ങള്‍ പരസ്യമായി പറയുന്നുവെന്നും വീണ ജോര്‍ജ് പറഞ്ഞു. 

ഫോണ്‍ എടുത്തില്ലെന്ന ആരോപണം തെറ്റാണ്, ചിറ്റയത്തിന്റെ ഫോണ്‍ രേഖ പരിശോധിക്കണം. ചിറ്റയം രാഷ്ട്രീയമര്യാദ പാലിച്ചില്ല; മുന്നണിയിലെ അനാവശ്യവിവാദങ്ങള്‍ പ്രവര്‍ത്തകരെ ബാധിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE