മണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രി

biplab-manik-saha-03
SHARE

മണിക് സാഹ ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയാകും.  ബിപ്ലവ് കുമാര്‍ ദേവ് രാജിവച്ച ഒഴിവില്‍ മണിക് സാഹ ഉടന്‍ മുഖ്യമന്ത്രിയാകും.  2016ല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ സാഹ നിലവില്‍ രാജ്യസഭാംഗമാണ്. 

ഗവർണറുമായി രാജ്ഭവനിൽ നടത്തിയ ചർച്ചയ്‌ക്കു ശേഷമാണ് ബിപ്ലവ് രാജി പ്രഖ്യാപിച്ചത്. ബിജെപിയുടെ സംസ്ഥാന ഘടകത്തിൽ പടലപിണക്കം രൂക്ഷമാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് രാജി. പാർട്ടിയെ ശക്തിപ്പെടുത്താൻ ബിജെപിക്കു തന്നെ ആവശ്യമാണെന്നും അതിനാലാണ് രാജിയെന്നുമാണ് ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ബിപ്ലവ് അറിയിച്ചത്. വ്യാഴാഴ്ച ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷൻ ജി.പി.നഡ്ഡയുമായും ബിപ്ലവ് കൂടിക്കാഴ്ച നടത്തിയിരുന്നു.

MORE IN BREAKING NEWS
SHOW MORE