മോൻസൺ കേസിൽ മോഹന്‍ലാലിന് ഇ.ഡി.നോട്ടിസ്; നേരിട്ട് ഹാജരാകണം

mohanlal-03
SHARE

മോന്‍സന്‍ മാവുങ്കലിന്റെ കൊച്ചിയിലെ മ്യൂസിയം സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് . അടുത്തയാഴ്ച നേരിട്ട് ഹാജരായി വിവരങ്ങള്‍ ൈകമാറാനാണ് നിര്‍ദേശം . ഏതുസാഹചര്യത്തിലാണ് മ്യൂസിയം സന്ദര്‍ശിച്ചത്, ആരാണ്  കൊണ്ടുപോയത് എന്നതടക്കമുള്ള  വിവരങ്ങളാണ് മോഹന്‍ലാലില്‍ നിന്ന് തേടുന്നത്.. മോന്‍സന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇഡി പരിശോധനകള്‍ നടത്തിവരികയാണ് . ഇതുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനില്‍ കഴിയുന്ന ഐജി ലക്ഷ്മണയോട് ഈ മാസം 18ന് ഹാജരാകാന്‍ ഇഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും വിഡിയോകൾക്കും www.manoramanews.com

MORE IN BREAKING NEWS
SHOW MORE