'നഷ്ടപരിഹാരം സമൂഹനന്മയ്ക്ക് ഉപയോഗിക്കും; ആരോപണങ്ങൾ വേദനിപ്പിച്ചു'

OC-02
SHARE

സോളാർ കേസിൽ മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനിൽ കോടതിവിധിച്ച നഷ്ടപരിഹാരം ലഭിച്ചാൽ സമൂഹനന്മയ്ക്കായി ഉപയോഗിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സ്വന്തം ആവശ്യത്തിന് തുക ഉപയോഗിക്കില്ല. കേസിന് പോകാൻ താൻ ആഗ്രഹിച്ചതല്ല. ആരോപണം നിഷേധിച്ചപ്പോൾ നിയമനടപടിക്ക് എന്തുകൊണ്ട് പോകുന്നില്ലെന്ന് ചോദിച്ചതുകൊണ്ടാണ് കോടതിയെ സമീപിച്ചത്. ആരോപണങ്ങൾ മാനസികമായി വേദനിപ്പിച്ചു. അപ്പോഴും സത്യം ജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കാനുള്ള നീക്കം നിർഭാഗ്യകരം. ഒരിക്കലും അംഗീകരിക്കാനാവില്ല. സർക്കാരിന്റെ നീക്കം ജനം വിയോജിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE