ചട്ടഭേദഗതി പ്രതിസന്ധി ഒഴിവാക്കാന്‍; അടിയന്തര സാഹചര്യം: വാര്‍ത്താ വിതരണമന്ത്രാലയ സെക്രട്ടറി

Apoorva-Chandra-IAS-04
SHARE

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ ചട്ടഭേദഗതി സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കൈകടത്തലാണെന്ന വാദം തള്ളി വാര്‍ത്താ വിതരണമന്ത്രാലയ സെക്രട്ടറി അപൂര്‍വ ചന്ദ്ര.  ഉദ്യോഗസ്ഥരുടെ ക്ഷാമം കണക്കിലെടുത്താണ് ചട്ടംമാറ്റുന്നത്. ഭരണനിര്‍വഹണം പ്രതിസന്ധിയിലാകുന്നത് തടയേണ്ട അടിയന്തരസാഹചര്യമാണുള്ളതെന്നും അപൂര്‍വ ചന്ദ്ര മനോരമന്യൂസിനോട് പറഞ്ഞു.  

1954ലെ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് റൂള്‍ 6 ഭേദഗതി ചെയ്യാനാണ് നീക്കം. കേന്ദ്രമന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ ക്ഷാമം പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് വാര്‍ത്താ വിതരണമന്ത്രാലയ സെക്രട്ടറി അപൂര്‍വ ചന്ദ്ര വിശദീകരിച്ചു. 40 ശതമാനം ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ വേണ്ടിടത്ത് 18 ശതമാനമേയുള്ളൂ. 

2014 മുതല്‍ ഉദ്യോഗസ്ഥരുടെ ഗണ്യമായി എണ്ണം കുറഞ്ഞുവരികയാണ്. അടിയന്തര ഇടപെടല്‍ വേണ്ട സാഹചര്യമാണ്. െഎഎഎസ് അഖിലേന്ത്യ സര്‍വീസാണ്. സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. ഉദ്യോഗസ്ഥരുടെ അനുഭവസമ്പത്തിനും കേന്ദ്ര ഡെപ്യൂട്ടേഷന്‍ അനിവാര്യമാണ്. ഡെപ്യൂട്ടേഷന്‍ ചട്ടഭേദഗതിക്കെതിരെ പിണറായി വിജയന്‍ അടക്കം മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് കത്തുനല്‍കിയിരുന്നു. 

MORE IN BREAKING NEWS
SHOW MORE