'തലമുറകള്‍ക്ക് പ്രചോദനം'; നേതാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് മോദി

modhi-netaji
SHARE

നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യത്തിന്റെ ധീരപുത്രനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേതാജിയുടെ ഓര്‍മകള്‍ തലമുറകള്‍ക്ക് പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നേതാജിയുടെ 125 ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി ഇന്ത്യാഗേറ്റില്‍ അദ്ദേഹത്തിന്റെ ഹോളോഗ്രാം പ്രതിമ  അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഹോളോഗ്രാം പ്രതിമയുടെ സ്ഥാനത്ത് ഗ്രാനൈറ്റ് പ്രതിമ ഉടന്‍ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നേതാജിയുടെ ആദർശങ്ങളും ത്യാഗവും ഓരോ ഇന്ത്യക്കാരനും എന്നും പ്രചോദനമാണെന്ന്  പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് പറഞ്ഞു. കേന്ദ്രമന്ത്രിമാരും എം.പിമാരും നേതാജിക്ക് പാര്‍ലമെന്റില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. 

MORE IN BREAKING NEWS
SHOW MORE