ആദ്യ ദിവസത്തെ ചോദ്യംചെയ്യല്‍ അവസാനിച്ചു; ദിലീപ് മടങ്ങി; ഇനി നാളെ

dileep-todays-quest
SHARE

വധഗൂഢാലോചനക്കേസില്‍ നടന്‍ ദിലിപീന്റെ ഒന്നാം ദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. പതിനൊന്ന് മണിക്കൂര്‍ നേരമാണ് ദിലീപിനെ അടക്കം ക്രൈംബ്രാഞ്ച് ചോദ്യംചെയ്തത്. ചോദ്യംചെയ്യല്‍ നാളെയും തുടരും. മൂന്നുദിവസത്തേക്കാണ് ദിലീപ് അടക്കം നാല് പേരെ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയിരിക്കുന്നത്. അതേസമയം, നടിയെ ആക്രമിച്ച കേസില്‍  ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ നീട്ടരുതെന്ന് ആവശ്യപ്പെട്ടാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. വിചാരണക്കോടതി ജഡ്ജിയെ മാറ്റാനാണ് സര്‍ക്കാര്‍ കൂടുതല്‍ സമയം തേടുന്നത്. കേസില്‍ തുടരന്വേഷണത്തിന്റെ ആവശ്യമില്ല. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് ദിലീപ് ഇക്കാര്യം അറിയിച്ചത്. വിഡിയോ റിപ്പോർട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE