‘സഹകരിക്കുന്നുണ്ടോയെന്ന് പറയാറായിട്ടില്ല’; മൊഴികള്‍ വിലയിരുത്തണം: എഡിജിപി

dileep-case-s-sreejith
SHARE

ചോദ്യംചെയ്യലുമായി ദിലീപ് സഹകരിക്കുന്നുണ്ടോയെന്ന് പറയാറായില്ലെന്ന് എഡിജിപി എസ്.ശ്രീജിത്ത്. അന്വേഷണസംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് ദിലീപും മറ്റുള്ളവരും മറുപടി നല്‍കുന്നുണ്ട്. മൊഴികള്‍ വിശദമായി വിലയിരുത്തിയശേഷമേ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കൂ. ദിലീപ് എന്ത് മറുപടിയാണ് നല്‍കുന്നതെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എസ്.ശ്രീജിത്ത് പറഞ്ഞു. അതേസമയം, ഒന്‍പതു മണിക്ക് തുടങ്ങിയ ദിലീപിന്‍റെ ചോദ്യംചെയ്യല്‍ തുടരുകയാണ്. വധഗൂഢാലോചനക്കേസില്‍ ദിലീപ് ഹാജരായത് കളമശേരി ക്രൈംബ്രാഞ്ച് ഒാഫീസിലാണ്. ദിലീപിനൊപ്പം മറ്റ് നാലുപ്രതികളെയും ചോദ്യംചെയ്യുന്നുണ്ട്. 

MORE IN BREAKING NEWS
SHOW MORE