
ദിലീപിന്റെ ജാമ്യത്തിനായി ബിഷപ്പ് ഇടപെട്ടിട്ടില്ലെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും നെയ്യാറ്റിന്‍കര രൂപത. ബാലചന്ദ്രകുമാറുമായി നെയ്യാറ്റിന്‍കര ബിഷപ്പിനു യാതൊരു ബന്ധവുമില്ലെന്നു രൂപതാ വക്താവ് മോണ്‍സിഞ്ഞോര്‍ ജി.ക്രിസ്തുദാസ്. കേസിലേക്ക് ബിഷപ്പ് ഡോ.വിന്‍സന്‍റ് സാമുവലിന്‍റെ പേര് പരാമര്‍ശിച്ചത് അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. ഇതിലൂടെ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും രൂപത കുറ്റപ്പെടുത്തുന്നു. ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുവിച്ചുവെന്നുവെന്ന് അവകാശപ്പെട്ട് ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ടുവെന്നാണ് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞത്. ഇക്കാര്യത്തിലാണ് നെയ്യാറ്റിന്‍കര രൂപതയുടെ വിശദീകരണം