ചുരുളിക്ക് പൊലീസിന്റെ ക്ലീൻചിറ്റ്; ഭാഷ കഥാപാത്രത്തിന് ഉതകുന്നത്

churuli-04
SHARE

ചുരുളി സിനിമക്കെതിരെ നിയമനടപടിയെടുക്കാനാവില്ലന്ന് പൊലീസിന്റെ പ്രത്യേകസഘം. സിനിമയിലെ ഭാഷാ, കഥാ സാഹചര്യത്തിന് അനിവാര്യമാണെന്ന് വിലയിരുത്തല്‍. ഒ.ടി.ടി പൊതുയിടമല്ലാത്തതിനാല്‍ നിയമവിരുദ്ധമെന്നും കാണാനാവില്ലെന്ന് കാണിച്ച് എ.ഡി.ജി.പി െക.പത്മകുമാറിന്റെ നേതൃത്വത്തിലെ സമിതി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി. ചുരുളിയിലെ ഭാഷാ അതിരു കടന്നതായുള്ള പൊതുതാല്‍പര്യഹര്‍ജി ഹര്‍ജി പ്രകാരം ഹൈക്കോടതിയാണ് പൊലീസിനെ പരിശോധിക്കാനേല്‍പ്പിച്ചത്. എ.ഡി.ജി.പി പത്മകുമാറിന്റെ നേതൃത്വത്തിലെ സമിതി ആദ്യം പരിശോധിച്ചത് തെറിപ്രയോഗങ്ങളടങ്ങിയ ഭാഷാ അനിവാര്യമോയെന്ന്. പലവിധ കുറ്റങ്ങള്‍ ചെയ്ത് കാട്ടിനുള്ളില്‍ ഒളിച്ച് താമസിക്കുന്നവരുടെ കഥ പറയുമ്പോള്‍ പ്രേക്ഷകരില്‍ വിശ്വാസ്യത ഉളവാക്കണമെങ്കില്‍ ഭാഷ അതിന് അനുസരിച്ചാവണം. അത്തരക്കാര്‍ സഭ്യ ഭാഷ ഉപയോഗിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ലന്നും അത് കലാകാരന്റെ സ്വാതന്ത്ര്യമാണെന്നും സമിതി വിലയിരുത്തു. രണ്ടാമത് പരിശോധിച്ചത് പൊതുയിടങ്ങളിലെ അസഭ്യപ്രയോഗമെന്ന കുറ്റം ബാധകമോയെന്ന്. 

സിനിമ പ്രദര്‍ശിപ്പിച്ച ഒ.ടി.ടി പൊതുയിടമല്ല. മാത്രവുമല്ല,  ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലെന്ന നിലയില്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുമുണ്ട്. ഭാഷയും ദൃശ്യങ്ങളും കടുത്തതാണെന്ന് എഴുതിയും കാണിക്കുന്നുണ്ട്. അതിനാല്‍ ആ കുറ്റവും നിലനില്‍ക്കില്ല. രാജ്യദ്രോഹവും സാമുദായിക സ്പര്‍ദ വളര്‍ത്തുന്നതുമായ ഉള്ളടക്കവുമില്ല. അതിനാല്‍ ചുരുളിക്കതിരെ കേസെടുക്കാനുള്ള വകുപ്പില്ലെന്ന് സമിതി ഉറപ്പിക്കുന്നു. ഡി.ജി.പി കൈമാറുന്ന ഈ റിപ്പോര്‍ട്ടില്‍ ഹൈക്കോടതിയാണ് അന്തിമ തീരുമാനമെടുക്കുന്നത്.

MORE IN BREAKING NEWS
SHOW MORE