നോളജ് സിറ്റി കെട്ടിടനിര്‍മാണത്തിന് അനുമതിയില്ലെന്ന് പഞ്ചായത്ത്; അന്വേഷണം

panchayat-says-no-permissio
SHARE

കോഴിക്കോട്  കൈതപ്പൊയില്‍ നോളജ് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് ഇരുപത്തിമൂന്നുപേര്‍ക്ക് പരുക്ക്. ഗുരുതര പരുക്കുള്ള അഞ്ചുപേരടക്കം  19 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുപേര്‍ സ്വകാര്യാശുപത്രിയിലാണ്.  പരുക്കേറ്റവരില്‍ സൈറ്റ് എന്‍ജിനീയറും ഉള്‍പ്പെട്ടിട്ടുണ്ട്. കോണ്‍ക്രീറ്റ് നടന്നുകൊണ്ടിരിക്കെ കെട്ടിടത്തിന്റെ മുകള്‍ഭാഗം പൂര്‍ണമായും താഴേക്ക് പതിക്കുകയായിരുന്നു. ഒാടിക്കൂടിയ നാട്ടുകാരാണ് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കി എല്ലാവരേയും പുറത്തെടുത്തത്. പതിനൊന്ന് മണിയോടെയായിരുന്നു അപകടം  

അതേസമയം കെട്ടിടനിര്‍മാണത്തിന് അനുമതിയില്ലായിരുന്നെന്ന് കോടഞ്ചേരി പഞ്ചായത്ത് അറിയിച്ചു. അപേക്ഷ ലഭിച്ചിരുന്നെങ്കിലും പരിശോധന പൂര്‍ത്തിയായിരുന്നില്ല. അന്വേഷണം പ്രഖ്യാപിച്ചതായി കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE