തലസ്ഥാനത്ത് രണ്ടി‌ലൊരാള്‍ക്ക് കോവിഡ്; കർശന നിയന്ത്രണം; ലംഘിച്ചാൽ നടപടി

tvm-restrictions-2
SHARE

കോവിഡ് വ്യാപനം രൂക്ഷമായതോടെ  തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു.  തിരുവനന്തപുരം വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിങ് ഓഫീസർ പി എസ് സരിത കോവിഡ് ബാധിച്ച് മരിച്ചു.  കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കലാമണ്ഡലം അടച്ചു.

തിരുവനന്തപുരത്ത് രണ്ടുപേരില്‍ ഒരാള്‍ക്ക് കോവിഡെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയതോടെയാണ് കടുത്ത നിയന്ത്രണം കൊണ്ടുവരുന്നത്.  തലസ്ഥാനത്ത് ആറായിരത്തിന് മുകളിലേക്ക് പ്രതിദിന കോവിഡ് കണക്ക് കടന്നതോടെ കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണ്.  മാളുകളില്‍ പ്രവേശിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി ആന്‍റണി രാജു നിര്‍ദേശം നല്‍കി.  വിവാഹ –മരണ വീടുകളില്‍ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും പരിശോധന നടത്തുമെന്നും ജനങ്ങള്‍ ഗൗരവം മനസിലാക്കണമെന്നും  ആന്‍റണി രാജു. 

കോവിഡ് വ്യാപനം രൂക്ഷമായതോടെ കോഴിക്കോട് ബീച്ചിൽ നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. കുട്ടികള്‍ക്കും  പ്രായമായവര്‍ക്കും  ബീച്ചിൽ പ്രവേശനമില്ല.  നിര്‍ദേശം ലംഘിച്ചാല്‍  കര്‍ശന  നടപടിയെടുക്കുമെന്നും സിറ്റി പൊലീസ്  കമ്മീഷണര്‍  എ.വി.ജോര്ജ് മനോരമ ന്യൂസിനോട് പറഞ്ഞു. തലസ്ഥാനത്ത് നഗരത്തിലാണ് രോഗം പടര്‍ന്നുപിടിക്കുന്നത്.   കല്ലറ സി എഫ് എൽ ടി സി യിൽ ഡ്യൂട്ടിയിലായിരുന്നു നഴ്സിങ് ഓഫീസറാണ് വീട്ടിൽ ക്വാറൻ്റീനിരിക്കെ മരിച്ച പി എസ് സരിത. അവശനിലയിൽ  ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. 

MORE IN Breaking news
SHOW MORE