ടിപിആർ 34.11%; കോട്ടയത്ത് കര്‍ശന നിയന്ത്രണം; പൊതുപരിപാടികള്‍ക്ക് വിലക്ക്

covid-test-04
SHARE

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കോട്ടയം ജില്ലയിൽ കർശന നിയന്ത്രണം. ചടങ്ങുകളിൽ പരമാവധി അൻപത് പേർ മാത്രം. ജില്ലയിൽ പൊതുപരിപാടികൾക്ക് അനുമതിയില്ല.  ഹോട്ടലുകളിൽ 50 ശതമാനം ഇരിപ്പിടങ്ങളിൽ മാത്രം അനുമതി.  ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പ്രവേശനമില്ല. കോട്ടയം ജില്ലയിൽ 1758 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  1758 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  ഇതിൽ 21 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 159 പേർ രോഗമുക്തരായി. 5153 പരിശോധനാഫലങ്ങളാണു ലഭിച്ചത്. 34.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം ബാധിച്ചവരിൽ 789 പുരുഷൻമാരും 795 സ്ത്രീകളും 174 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 203 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 8871 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 357557 പേർ കോവിഡ് ബാധിതരായി. 344210 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 23750 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

MORE IN BREAKING NEWS
SHOW MORE