കോവിഡ് വ്യാപനം: കോളജുകള്‍ അടയ്ക്കുന്നത് പരിഗണനയിൽ: മന്ത്രി ബിന്ദു

bindhu-minister
SHARE

കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ കോളജുകള്‍ അടയ്ക്കുന്നത് പരിഗണനയിലെന്ന് മന്ത്രി ആര്‍.ബിന്ദു. തീരുമാനം മറ്റന്നാളത്തെ കോവിഡ് അവലോകന യോഗത്തിലെടുക്കുമെന്ന് മന്ത്രി അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് കോവിഡ് മൂന്നാംതരംഗം അതിരൂക്ഷം.  63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. 123 വലിയ ക്ളസ്റ്ററുകളില്‍ കൂടുതലും വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും. പൊലീസ് പരിശോധന കര്‍ശനമാക്കാന്‍ മന്ത്രിമാര്‍ പങ്കെടുത്ത അവലോകനയോഗത്തില്‍ നിര്‍ദേശം. എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളും, ബാങ്കുകളുമടക്കം ജില്ലയില്‍ 24 കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. സംസ്ഥാനത്ത് ഇന്ന്  28,481  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 35.27 ശതമാനമാണ് ടിപിആര്‍. 

MORE IN BREAKING NEWS
SHOW MORE