സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾക്ക് കോവിഡ്

cpm-thiruvanthapuram-3
SHARE

സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ കോവിഡ്. എം.എൽ.എ ഐ.ബി സതീഷിനാണ് രോഗം സ്ഥിരീകരിച്ചത്. ഐ.ബി സതീഷ് ഇന്നലെ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. നെയ്യാറ്റിൻകര നഗരസഭ സ്റ്റാൻഡിങ് കമ്മറി ചെയർമാൻ കെ.കെ.ഷിബുവിനും കോവിഡ് സ്ഥിരീകരിച്ചു. സമ്മേളനത്തിൽ ആദ്യ ദിവസം പങ്കെടുത്തിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന് ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും കലക്ടർ നിരോധിച്ചെങ്കിലും സമ്മേളന നടപടികൾ തുടരുകയാണ്.  ഇതിനിടെ സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കണമെന്നും യോഗസ്ഥലം അടച്ചു പൂട്ടി എല്ലാവരോടും ക്വാറൻറീനിൽ പോകാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് ഡിസിസി വൈസ് പ്രസിഡന്റ് എം.മുനീർ ജില്ലാ കലക്ടർക്ക് പരാതി നൽകി.

MORE IN BREAKING NEWS
SHOW MORE