മാര്‍ ജോസഫ് പാംപ്ലാനി സിറോ മലബാര്‍ സഭ തലശേരി ആര്‍ച്ച് ബിഷപ്പ്

new-bishops
SHARE

മാര്‍ ജോസഫ് പാംപ്ലാനി സിറോ മലബാര്‍ സഭ തലശേരി അതിരൂപതാധ്യക്ഷന്‍. മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പാലക്കാട് രൂപതാധ്യക്ഷനാകും. നിലവില്‍ തലശേരി, പാലക്കാട് രൂപതകളില്‍ സഹായമെത്രാന്‍മാരാണ് ഇരുവരും. ഇവരുടെ നിയമന ഉത്തരവ് വൈകിട്ട് നാലരയ്ക്ക് വത്തിക്കാനിലും കാക്കനാട് സെന്‍റ് തോമസ് മൗണ്ടിലും വായിച്ചു. ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഞെരളക്കാട്ട് വിരമിക്കുന്ന ഒഴിവിലാണ് മാര്‍ ജോസഫ്  പാംപ്ലാനി തലശേരി ആര്‍ച്ച് ബിഷപ്പാകുന്നത്. 2017 മുതല്‍ തലശേരി സഹായമെത്രാനാണ്. മാര്‍ ജേക്കബ് മനത്തോടത്തിന്‍റെ ഒഴിവിലേക്കാണ് മാര്‍ പീറ്റര്‍ കൊച്ചു പുരയ്ക്കല്‍ പാലക്കാട് ബിഷപ്പാകുന്നത്. 2020ലാണ് അദ്ദേഹം പാലക്കാട് സഹായമെത്രാനായത്. കാക്കനാട് സമാപിച്ച സിറോ മലബാര്‍ സിനഡിലാണ് പുതിയ ബിഷപ്പുമാരുടെ നിയമനം സംബന്ധിച്ച് തീരുമാനമെടുത്തത്. 

MORE IN BREAKING NEWS
SHOW MORE