‘മൂന്നാഴ്ചയ്ക്കുളളില്‍ അതിതീവ്രവ്യാപനത്തിനു സാധ്യത; സ്വയംനിയന്ത്രണം പാലിക്കണം’

veenageorge-minister
SHARE

സംസ്ഥാനത്ത് അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ അതി തീവ്ര കോവിഡ് വ്യാപനം ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണം. നിലവിൽ 78 സജീവ കോവിഡ് ക്ലസ്റ്ററുകൾ സംസ്ഥാനത്തുണ്ട്. സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതലും വ്യാപനം. സിപിഎം  അടക്കം രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തും. തിരുവനന്തപുരം സമ്മേളനത്തിൽ കോവിഡ് ബാധയുണ്ടായ സാഹചര്യത്തിൽ പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കും. സമ്പർക്കത്തിൽ വന്ന മുഴുവൻ പേരും ക്വാറന്റീനിൽ പോകണം. സംസ്ഥാനത്ത് ഒരു മരുന്നിനും ക്ഷാമമില്ല. കോവിഡ് രൂക്ഷമായാൽ നേരിടാൻ മരുന്നില്ലെന്ന വാർത്തയോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

MORE IN BREAKING NEWS
SHOW MORE