പഞ്ചാബ് മുൻ മന്ത്രി ജോഗിന്ദർ മൻ എഎപിയിൽ ചേർന്നു; കോൺഗ്രസിന് തിരിച്ചടി

Joginder-Singh-Mann
SHARE

പഞ്ചാബ് മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ ജോഗിന്ദർ മൻ ആംആദ്മി പാർട്ടിയിൽ ചേർന്നു. ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ് രിവാൾ ജോഗിന്ദറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ്‌ കോൺഗ്രസിന് തിരിച്ചടി നൽകി നേതാവിന്റെ കൂടുമാറ്റം. പഞ്ചാബ് കാർഷിക വ്യവസായ കോർപറേഷൻ അധ്യക്ഷ പദവി രാജിവെച്ചാണ് 5 പതിറ്റാണ്ട് നീണ്ട കോൺഗ്രസ്‌ ബന്ധം ഇന്നലെ ജോഗിന്ദർ അവസാനിപ്പിച്ചത്. സംസ്ഥാനത്തെ പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള പ്രധാന നേതാവ് കൂടിയാണ് ജോഗിന്ദർ

MORE IN BREAKING NEWS
SHOW MORE