പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു; ഭക്തമനസുകളിൽ അനുഗ്രഹക്കാഴ്ച; വിഡിയോ

makarajyothi-sabarimala
SHARE

തീർഥാടകർക്ക് അനുഗ്രഹവർഷമായി മകരജ്യോതി ദർശനം.  ഒരു സ്വരമായി ശരണമന്ത്രങ്ങൾ വാനിലുയർന്നു. മകര നക്ഷത്രവും മകരജ്യോതിയും ഭക്തമനസുകളിൽ അനുഗ്രഹക്കാഴ്ചയായി. വ്രതപുണ്യങ്ങളുടെ ഇരുമുടിക്കെട്ടുമായി മല ചവിട്ടിയവർക്ക് ഇതു ജന്മസാഫല്യം. സന്നിധാനത്തു തിരുവാഭരണം ചാർത്തി ദീപാരാധന നടന്നപ്പോഴാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്. എണ്ണമറ്റ തൊഴുകൈകൾ ഹരിഹരാത്മജനുള്ള നിറമാലയായി. ‘സ്വാമിയേ അയ്യപ്പാ’ മന്ത്രങ്ങളാൽ സന്നിധാനം ഭക്തിസാന്ദ്രമായി. നേരത്തെ തന്ത്രിയും മേൽശാന്തിയും ചേർന്നു തിരുവാഭരണ പേടകം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങി. തിരുവാഭരണം ചാർത്തി ദീപാരാധനയുടെ മണി മുഴങ്ങിയപ്പോൾ ജ്യോതിസ്വരൂപനെ പ്രാർഥിച്ചുകാത്തിരുന്ന സ്ഥലങ്ങളിലെല്ലാം കർപ്പൂരദീപം തെളിഞ്ഞു. 

MORE IN BREAKING NEWS
SHOW MORE