വിധി അംഗീകരിക്കാന്‍ കഴിയാത്തത്; തിരിച്ചടി പരിശോധിക്കും: എസ്. പി

Harisankar
SHARE

വിധി നിര്‍ഭാഗ്യകരമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ഹരിശങ്കര്‍. ഇന്ത്യന്‍ നീതിവ്യവസ്ഥയിലെ അത്ഭുതമാണ് വിധി. അതിജീവിതയുടെ മാനസികാവസ്ഥ പരിഗണിക്കാത്ത വിധിയാണിത്. പ്രതി മേലധികാരിയായാല്‍ പരാതി വൈകുക സ്വാഭാവികം. സാക്ഷികളും മെഡിക്കല്‍ തെളിവുകളും അനുകൂലമായിട്ടും തിരിച്ചടിയായത് പരിശോധിക്കും. 

സമാനകേസുകളിലെ നിന്ന് വേറിട്ടുനില്‍ക്കുന്ന വിധി അംഗീകരിക്കില്ലെന്നും അപ്പീല്‍ പോകുമെന്നും എസ്.പി. ഹരിശങ്കര്‍ പ്രതികരിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലമായ വിധി പ്രതീക്ഷിച്ചിരുന്നില്ലന്ന് പബ്ലിക് പ്രോസിക്യൂട്ടറും വ്യക്തമാക്കി‍. വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നത് സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ജിതേഷ് ബാബു പ്രതികരിച്ചു. 

MORE IN BREAKING NEWS
SHOW MORE