മാളുകളില്‍ 25 ചതുരശ്ര അടിയില്‍ ഒരാളെന്ന രീതിയില്‍ പ്രവേശന നിയന്ത്രണം

Shopping-Mall-06
SHARE

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാളുകളില്‍ 25 ചതുരശ്ര അടിയില്‍ ഒരാളെന്ന രീതിയില്‍ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തും. വ്യാപാരസ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ വില്‍പ്പന പ്രോത്സാഹിപ്പിക്കണം. 16ാം തീയതിക്കുശേഷം ശബരിമല സന്ദര്‍ശനം ഒഴിവാക്കണമെന്നും നിര്‍ദേശം

സംസ്ഥാനത്തെ സ്കൂളുകള്‍ അടയ്ക്കാനും തീരുമാനമായി. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളാണ് അടയ്ക്കാന്‍ തീരുമാനിച്ചത്. ഒന്‍പതാം ക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും. സ്കൂളുകള്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളാക്കും . പരീക്ഷാനടത്തിപ്പില്‍ തീരുമാനം പിന്നീടുണ്ടാകും. 

സര്‍ക്കാര്‍ ഓഫീസുകളിലെ ഗര്‍ഭിണികള്‍ക്ക് വര്‍ക് ഫ്രം ഹോം അനുവദിക്കും. സര്‍ക്കാര്‍ പരിപാടികളെല്ലാം ഓണ്‍ലൈനാക്കും. ടിപിആർ 20ന് മുകളിലുള്ള ജില്ലകളില്‍ പൊതുപരിപാടികള്‍ക്ക് 50 പേര്‍ മാത്രമായിരിക്കും. ടിപിആർ 30ന് മുകളിലുള്ള ജില്ലകളില്‍ പൊതുപരിപാടി അനുവദിക്കില്ല

MORE IN BREAKING NEWS
SHOW MORE