ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി; പൊതുദർശനം തുടങ്ങി

Willington-05
SHARE

കോപ്റ്റര്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി. ഊട്ടി വെല്ലിഗ്ടണ്‍ മദ്രാസ് റെജിമെന്‍റ് സെന്‍ററില്‍ പൊതുദര്‍ശനം തുടങ്ങി. തമിഴ്നാട് ഗവര്‍ണര്‍, മുഖ്യമന്ത്രി, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്നു. ജനറല്‍ ബിപിന്‍ റാവത്തിന്‍റെയും ഭാര്യ മധുലിക റാവത്തിന്‍റെയും മൃതദേഹം വൈകീട്ട് നാലുമണിയോടെ ഡല്‍ഹി പാലം വിമനത്താവളത്തില്‍ എത്തിക്കും. നാളെയാണ് സംസ്കാരം. മരിച്ച മറ്റ് 11 സൈനികരുടെ മൃതദേഹം ഊട്ടി വെല്ലിഗ്ടണ്‍ മദ്രാസ് റെജിമെന്‍റ് സെന്‍ററില്‍ രാവിലെ  നടക്കുന്ന പൊതുദര്‍ശനത്തിന് ശേഷം സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും. 

MORE IN BREAKING NEWS
SHOW MORE