വഖഫ് വിവാദത്തിൽ സമസ്ത സമരത്തിനും പ്രതിഷേധത്തിനുമില്ല: ജിഫ്രി മുത്തുക്കോയ

jifri-waqaf
SHARE

വഖഫ് വിവാദത്തില്‍ സമസ്ത സമരത്തിനും പ്രതിഷേധത്തിനുമില്ലെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഗൗരവമുള്ള കാര്യം കഴിഞ്ഞു. തുടര്‍നടപടിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും തങ്ങള്‍ പറഞ്ഞു

അതേസമയം, വഖഫ് നിയമനങ്ങൾ പി.എസ്.സിക്കു വിട്ട തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടു പോയ സാഹചര്യം ചർച്ച ചെയ്യാൻ  സമസ്ത ഏകോപന സമിതി യോഗം അല്‍പസമയത്തിനകം ചേരും.മലപ്പുറം ചേളാരിയിലാണ് യോഗം. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലെ വിവരങ്ങൾ നേതൃത്വം യോഗത്തിൽ  അറിയിക്കും. മുസ്ലീം ലീഗ് അടക്കം സമരവുമായി മുന്നോട്ടു പോവുന്ന സാഹചര്യത്തിൽ സമസ്ത സ്വീകരിക്കേണ്ട തുടർനിലപാട് യോഗത്തിൽ ചർച്ചയാവും

MORE IN BREAKING NEWS
SHOW MORE