തലശ്ശേരിയിൽ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം; നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

bjp-arrest
SHARE

കണ്ണൂർ തലശ്ശേരിയിൽ യുവമോർച്ചാ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ നാല് ബിജെപി പ്രവർത്തകർ അറസ്റ്റിലായി. ധർമ്മടം പാലയാട് സ്വദേശി ഷിജിൽ, കണ്ണവം സ്വദേശികളായ ആർ.രഗിത്ത്, വി വി ശരത്ത്, മാലൂർ സ്വദേശി ശ്രീരാഗ് എന്നിവരാണ് അറസ്റ്റിലായത് . കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട 15 പേരെ തിരിച്ചറിഞ്ഞതായി തലശ്ശേരി പൊലീസ് വ്യക്തമാക്കി.

MORE IN BREAKING NEWS
SHOW MORE