നാലുപേരുടെ ഫലം കാത്ത് കേരളം; കൂടുതൽ സാംപിളുകൾ പരിശോധനയ്ക്ക്

keralaomicron-06
SHARE

ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കെ ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തി കോവിഡ് പോസിററീവായ അഞ്ചുപേരുടെ പരിശോധനാഫലം കാത്ത് കേരളം. രോഗികളുടെ എണ്ണം വര്‍ധിക്കാനുളള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ കൃത്യതയുളള പരിശോധനാ കിററിനായി സംസ്ഥാനം ശ്രമം തുടങ്ങി. കേന്ദ്രനിര്‍ദേശം ലഭിച്ചിട്ടും കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടില്ല. 

കഴിഞ്ഞ ദിവസം ജനിതക ശ്രേണീകരണത്തിനായി സാംപിളയച്ച മൂന്ന്് പേരുടെ പരിശോധനാഫലം ഇന്നോ നാളെയോ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുകെയില്‍ നിന്നെത്തി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ആരോഗ്യപ്രവര്‍ത്തകന്‍ , ഇയാളുടെ ബന്ധു, മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ്നാട് സ്വദേശി എന്നിവരുടെ സാംപിളുകള്‍ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലാണ് പരിശോധിക്കുന്നത്. കൂടാതെ റഷ്യയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സാംപിളുകളും പരിശോധനയ്ക്കയച്ചിട്ടുണ്ട്. റഷ്യയില്‍ നിന്നെത്തിയ  സംഘത്തിലെ മററ് 24 പേരുടെ കോവിഡ് പരിശോധന ഇന്ന് നടത്തും. കഴിഞ്ഞ മൂന്നു മാസമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് കേരളം. മരണങ്ങളിലും മുന്നില്‍. രോഗബാധിതരുടെ എണ്ണം കൂടുതലുളളയിടങ്ങളില്‍  പരിശോധന കൂട്ടണമെന്ന കേന്ദ്ര നിര്‍ദേശം കേരളം ഇതുവരെ മുഖവിലയ്ക്കെടുത്തിട്ടില്ല. 

MORE IN BREAKING NEWS
SHOW MORE