മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴ്ന്നു; നീരൊഴുക്ക് 1344 ഘനയടിയായി കുറഞ്ഞു

mullaperiyar-dam-6
SHARE

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറഞ്ഞു. നിലവില്‍  ജലനിരപ്പ് 141.95 അടിയാണ്.  144 ഘനയടി വെള്ളമാണ് തുറന്നിരിക്കുന്ന ഒരു ഷട്ടറിലൂടെ ഒഴുക്കുന്നത് . തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവും കുറച്ചു, 1200 ഘനയടി മാത്രമാണ് കൊണ്ടുപോകുന്നത്. നീരൊഴുക്ക് 1344 ഘനയടിയായി കുറഞ്ഞു. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2400.80 അടിയിലെത്തി. ഡാമിൽ ബ്ലൂ അലർട്ട് തുടരുകയാണ്. അതേസമയം മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന ആവശ്യവുമായി ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നടത്തുന്ന ഉപവാസ സമരം ഇന്ന് അവസാനിക്കും 

MORE IN BREAKING NEWS
SHOW MORE