ഡൽഹിയിലും ഒമിക്രോൺ സൂചന; കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

delhi-omicron
SHARE

കർണാടകയ്ക്കും, ഗുജറാത്തിനും, മഹാരാഷ്ട്രക്കും പിന്നാലെ ഡൽഹിയിലും ഒമിക്രോൺ സ്ഥിരീകരിച്ചതായി സൂചന.  ഔദ്യോഗിക സ്ഥിരീകണം വന്നിട്ടില്ല. കൂടുതൽ സംസ്ഥാനങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ  ജാഗ്രത തുടരാൻ കേന്ദ്ര സർക്കാർ ആവർത്തിച്ച് നിർദേശം നൽകി. പരിശോധന, നിരീക്ഷണം എന്നിവയിൽ വീഴ്ച വരുത്തരുത്. കോവിഡ് കേസുകൾ കൂടുതൽ ഉള്ള കേരളം, കർണാടക,തമിഴ്നാട്,ഒഡിഷ, മിസോറം, ജമ്മു കാശ്മീർ എന്നി സംസ്ഥാനങ്ങൾക്ക് ഇക്കാര്യം ഉന്നയിച്ച് പ്രത്യേക നിർദേശം നൽകി. കോവിഡ് വ്യാപനം കുറയ്ക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് 

MORE IN BREAKING NEWS
SHOW MORE