കായിക നിയമനങ്ങളില്‍ മുന്‍ഗണനാക്രമത്തിൽ അട്ടിമറി; ഇരകളായി ഷീബയും ലസിതയും

athlets-job
SHARE

സ്പോട്സ് ക്വാട്ട നിയമനത്തില്‍ സര്‍ക്കാരും കായികവകുപ്പും നുണ തുടരുമ്പോള്‍, മുന്‍ഗണനാക്രമം മറികടന്ന് നടത്തിയ തട്ടിപ്പുനിയമനങ്ങളില്‍ യോഗ്യതയുള്ളവര്‍ പുറത്തുമായി. ദേശീയ ഗെയിംസിലെ മെഡല്‍ ജോതാവ് തൃശൂര്‍ സ്വദേശിനി ലസിത അതിലൊരാളാണ്. ദേശിയ ഗെയിംസ് ഉള്‍പ്പെടെയുള്ള നാഷണല്‍ ചാമ്പ്യന്‍ഷിപ്പുകളിലെ മെഡല്‍ ജേതാവ്  ഡി. ഷീബ നിയമന തട്ടിപ്പുകാട്ടി നല്‍കിയ കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. 

ദേശിയ ഗെയിംസിലെ മെഡല്‍ ജേതാവ്. ഒന്‍പത് അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല മീറ്റിലെ പങ്കാളിത്തം. അഞ്ചുവട്ടം മെഡല്‍പട്ടികയില്‍ സ്ഥാനം.  നിരവധി നാഷനല്‍ ചാംപ്യന്‍ഷിപ്പുകളിലും ജയിച്ചു. എന്നിട്ടും ഡി.ഷീബ സര്‍ക്കാര്‍ പുറത്തിറക്കിയ മെയിന്‍ ലിസ്റ്റിലോ, റിസര്‍വ് ലിസ്റ്റിലോ ഉണ്ടായിരുന്നില്ല. ജൂനിയറായിരുന്ന മറ്റൊരാള്‍ ഗസറ്റഡ് പോസ്റ്റില്‍ ജോലിയിലും പ്രവേശിച്ചു. നിരന്തരസമരത്തിനൊടുവില്‍ സാധാരണ തസ്തികയില്‍ ജോലി നേടിയെങ്കിലും നിയമന തട്ടിപ്പിനെതിരെ ഷീബ നല്‍കിയ കേസ് ഇന്നും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനെക്കാള്‍ ക്രൂരമായ നടപടിയാണ് ദേശീയ ഗെയിംസിലെ മെഡല്‍ ജോതാവ് ലസിതയ്ക്ക് നേരിടേണ്ടിവന്നത്. 

ലിസ്റ്റില്‍ പേരുണ്ടായിരുന്ന ലസിതയെ മറികടന്ന് ജോലി നേടിയത് ലിസ്റ്റില്‍ പേരുപോലും ഇല്ലാതിരുന്ന മറ്റൊരാള്‍. നിയമനതട്ടിപ്പും, മാനദണ്ഡങ്ങള്‍ മറികടക്കലുമൊക്കെ ബോധ്യപ്പെട്ടിട്ടും കായികവകുപ്പും, സര്‍ക്കാരും മൗനം പാലിക്കുന്നത് ഇതിനൊക്കെ ഉദ്യോഗസ്ഥരുടെ പങ്കും ഉള്ളതുകൊണ്ടാണ്.  ഇന്‍വിറ്റേഷനല്‍ മീറ്റുകളിലെ സര്‍ട്ടിഫിക്കറ്റുകള്‍ രാജ്യാന്തര നേട്ടമായി കാണിച്ച് ജോലി തരപ്പെടുത്തിയവരും ഉണ്ടെന്നാണ് വിവരം. ഇതിന് അസോസിയേഷന്‍ ഭാരവാഹികള്‍ക്കൊപ്പം ഉദ്യോഗസ്ഥരും കൂട്ടുനിന്നു. 

MORE IN BREAKING NEWS
SHOW MORE