രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരാന്‍ സാധ്യത; നിരീക്ഷണം ശക്തമാക്കി

hospital-05
SHARE

രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിക്കാൻ സാധ്യത. കോവിഡ് സ്ഥിരീകരിച്ച മുപ്പതിലധികം പേരുടെ ജനിതക ശ്രേണീകരണ ഫലം വരാനുണ്ട്. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണിച്ചേക്കും. പ്രതിരോധ ശേഷി കുറഞ്ഞവർക്ക് വാക്സീൻ ബൂസ്റ്റർ ഡോസ് നൽകണമെന്ന നിർദ്ദേശം ജീനോം കൺസോർഷ്യം മുന്നോട്ട് വച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള പത്ത് പേരുടെയും കർണാടകയിൽ ഒമീക്രോൺ സ്ഥിരീകരിച്ച 46 കാരനുമായി സമ്പർക്കത്തിൽ വന്ന അഞ്ച് പേരുടെയും , തമിഴ് നാട്ടിൽ നിന്നുള്ള രണ്ട് പേരുടെയും  ജനതക ശ്രേണികരണ ഫലമാണ് ആദ്യം വരിക. വിദേശത്തു നിന്ന് എത്തി കോവിഡ്  സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിനാൽ ഈ പട്ടിക നീളുകയാണ്. കോവിഡ് സ്ഥിരീകരിച്ചവരെല്ലാം ശക്തമായ നിരീക്ഷണത്തിലാണ്.

ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കണമെന്ന ആവശ്യം കർണാടകയും ഡൽഹിയും അടക്കം കൂടുതൽ സംസ്ഥാനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.ഇക്കാര്യം പൂർണമായി അംഗീക്കരിക്കാനാകില്ലെന്നാണ് കേന്ദ്ര നിലപാട്. ഇതിനിടെ പ്രതിരോധ ശേഷി കുറഞ്ഞവർക്കും 40 വയസിന് മുകളിലുള്ളവർക്കും വാക്സീൻ ബൂസ്റ്റർ ഡോസ് നൽകണമെന്ന നിർദേശം ജീനോം കർസോർഷ്യം സർക്കാരിന് മുന്നിൽ വച്ചിട്ടുണ്ട്. തുടർ അവലോകനത്തിനായി ജീനോം കർസോർഷ്യം ഉടൻ വീണ്ടും യോഗം ചേരും. ഒമിക്രോണിനെതിരായ വാക്സീന്‍റെ നിര്‍മ്മാണം ജനുവരിയോടെ ആരംഭിക്കാനാകുമെന്ന് അറിയിച്ച് അമേരിക്കയിലെ മെറിലാന്‍ഡ് ആസ്ഥാനമായ നോവാവാക്സ് കമ്പനി രംഗത്തെത്തിയിട്ടുണ്ട്.

വിദേശത്തു നിന്ന് എത്തിയ പത്തുവയസ്സുകാരൻ അടക്കം രണ്ടുപേർ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് തമിഴ്നാട്ടിൽ അതീവജാഗ്രത. സിംഗപ്പൂരിൽ നിന്ന് എത്തിയ തിരുച്ചിറപ്പള്ളി സ്വദേശിയായ 56 വയസ്സുകാരനും യുകെയിൽ നിന്നെത്തിയ 10 വയസുകാരനുമാണ് പോസിറ്റീവായത്. ഇവരെ രണ്ടുപേരെയും കിങ്‌സ് ഇൻസ്റ്റ്യൂട്ടിലെ  കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. ഇവർക്കൊപ്പം യാത്ര ചെയ്തവരുടെയും  സ്രവ സാംപിളുകൾ പരിശോധനയ്ക്കയച്ചു.

MORE IN BREAKING NEWS
SHOW MORE