അതിജീവന സന്ദേശങ്ങളുടെ വേദിയായി കേരള കാൻ: 6ാം പതിപ്പിന് സമാപനം

Kerala-Can-2021-HD-Thumb-20
SHARE

അതിജീവനം നമ്മുടെ തിരഞ്ഞെടുപ്പാണ് എന്ന സന്ദേശവുമായി മനോരമ ന്യൂസ് കേരള കാന്‍ ആറാം പതിപ്പിന് ലൈവത്തണോടെ സമാപനം.  ദൗത്യത്തിന്റെ മുഖമായ മഞ്ജുവാരിയര്‍ അവതാരകയായെത്തിയ ലൈവത്തണില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും ചികിത്സാരംഗത്തെ പ്രമുഖരും മുഖ്യാതിഥികളാെയത്തി. ആറാം പതിപ്പില്‍  മനോരമ ന്യൂസുമായി സഹകരിച്ച ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് 50 ലക്ഷം രൂപയുടെ ചികില്‍സാദൗത്യമാണ് നടപ്പാക്കിയത്.   

കാന്‍സര്‍ ചികില്‍സാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് ൈലവത്തോണില്‍ മുഖ്യാതിഥിയായി എത്തിയ ആരോഗ്യമന്ത്രി പറഞ്ഞു. ഗര്‍ഭാശയ കാന്‍സര്‍ ചികില്‍സാ ബോധവല്‍കരണത്തിനും വാക്സിനേഷനും പ്രാധാന്യം നല്‍കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പുറമെ കാന്‍സര്‍ ചികില്‍സാ രംഗത്തെ വിദഗ്ധരും രോഗത്തെ അതിജീവിച്ച് പ്രത്യാശയുടെ മുഖമായി മാറിയവരും അതിജീവനസന്ദേശങ്ങള്‍ പങ്കുവയ്ക്കാനെത്തി. ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് മാനേജര്‍ ഫാ.സിജോ പന്തപ്പള്ളില്‍, സീനിയര്‍ കണ്‍സല്‍ടന്റ് ഡോ. ചെപ്സി സി. ഫിലിപ് എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു.

ലൈവത്തണിലെ വേറിട്ട സാന്നിധ്യമായിരുന്നു പത്മശ്രീ പൂതേരി ബാലന്‍.  കാഴ്ചയ പരിമിതികളെ  അതീജിവിച്ചെങ്കിലും പത്മശ്രീ പുരസ്കാരം നല്‍കി ലോകം ആദരിച്ച ദിവസം തന്നെ ഭാര്യയെ കാന്‍സറിന് വിട്ടുനല്‍കേണ്ടിവന്നതിനെ അതിജീവിച്ച അനുഭവം അദ്ദേഹം പങ്കുവച്ചു. ഒരു രൂപ പോലും വാങ്ങാതെ നിര്‍ധനര്‍ക്ക് കാന്‍സര്‍ ചികില്‍സ ഒരുക്കുന്ന പത്മശ്രീ  ഡോക്ടര്‍ രവി കണ്ണനുമായി മജ്ഞുവാര്യരുടെ സംഭാഷണം തമിഴിലായിരുന്നു. കേരളത്തിലെ മികച്ച ചികില്‍സാമാതൃകകളെ ഡോക്ടര്‍ രവി കണ്ണന്‍ അഭിനന്ദിച്ചു.

MORE IN BREAKING NEWS
SHOW MORE