മോഫിയയുടെ ആത്മഹത്യ; സമരം കടുപ്പിച്ച് പ്രതിപക്ഷം, സതീശൻ ആലുവയിലെത്തും

congress
SHARE

നിയമ വിദ്യാർത്ഥിനി മോഫിയാ പർവ്വീണിന്റെ ആത്മഹത്യ കേസിൽ എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഇന്ന് തുടങ്ങും ഡിവൈഎസ്പി വി. രാജീവനാണ് അന്വേഷണ ചുമതല. സംഘത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും ഇന്നറിയാം. പ്രതികളുടെ കസ്റ്റഡി അപേക്ഷയും ഇന്ന് പരിഗണിച്ചേക്കും. ആത്മഹത്യയിൽ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള കോൺഗ്രസ്‌ പ്രതിഷേധം മൂന്നാം ദിനവും തുടരുന്നു. സി.ഐ സുധീർകുമാറിനെതിരെ ശക്തമായ നടപടി എടുക്കാതെ ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ തുടരുന്ന പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്‌ നേതാക്കൾ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇന്ന് ആലുവയിൽ എത്തും. മോഫിയ പർവീണിന്റെ വീട് സന്ദർശിച്ചശേഷം സമരക്കാർക്കൊപ്പം ഇരിക്കും. കൂടുതൽ ജനപ്രതിനിധികളെ എത്തിച്ച് സമരം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്‌. സ്റ്റേഷന് പുറത്ത് യുവജന സംഘടനകളുടെ പ്രതിഷേധവും ഇന്ന് തുടരും. 

MORE IN BREAKING NEWS
SHOW MORE