മുഖ്യമന്ത്രി നടപടി ഉറപ്പുനല്‍കി; മോഫിയയുടെ വീട്ടിലെത്തി പി. രാജീവ്

rajeev
SHARE

നിയമ വിദ്യാർത്ഥിനി മോഫിയാ പർവ്വീണിന്റെ ആത്മഹത്യ കേസിൽ എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഇന്ന് തുടങ്ങും ഡിവൈഎസ്പി വി. രാജീവനാണ് അന്വേഷണ ചുമതല. സംഘത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും ഇന്നറിയാം. പ്രതികളുടെ കസ്റ്റഡി അപേക്ഷയും ഇന്ന് പരിഗണിച്ചേക്കും. മോഫിയ കേസില്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്ന് നിയമന്ത്രി പി.രാജീവ് പറഞ്ഞു. ആരോപണ വിധേയനായ സി.ഐ. സി എൽ സുധീറിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍‍കിയിട്ടുണ്ട്. നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ സ്ഥലംമാറ്റം, മോഫിയയുടെ കുടുംബത്തിനുണ്ടായ അനുഭവം കേരളത്തില്‍ ആര്‍ക്കും ഉണ്ടാകരുതെന്നും മോഫിയയുടെ വീട് സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം:-

MORE IN BREAKING NEWS
SHOW MORE