സി. ഐ സുധീറിന് സസ്പെന്‍ഷന്‍; ഒടുവിൽ വഴങ്ങി സർക്കാർ

ci-sudheer-mofiya-2
SHARE

ആലുവയിലെ മോഫിയ പര്‍വീന്റെ ആത്മഹത്യയിൽ സി.ഐ സി.എൽ സുധീറിന് സസ്പെൻഷൻ. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവ് പ്രകാരമാണ് നടപടി. പ്രതിപക്ഷ പ്രതിഷേധം കനക്കുന്നതിനിടെയാണ് സർക്കാർ നടപടി. സുധീറിനെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. കൊച്ചി ട്രാഫിക് എസിപി അന്വേഷിക്കും. മോഫിയയുടെ പിതാവിന് മുഖ്യമന്ത്രി നടപടി ഉറപ്പു നല്‍കിയിരുന്നു. നടപടിയെ കോൺഗ്രസ് സ്വാഗതം ചെയ്തു. എന്നാൽ വൈകിയെങ്കിലും സിഐയ്ക്കെതിരെ നടപടിയെടുത്തതില്‍ സന്തോഷമെന്ന് ബെന്നി ബെഹനാൻ എംപി പറഞ്ഞു. കോണ്‍ഗ്രസ് സമരം അവസാനിപ്പിച്ചു. വിഡിയോ റിപ്പോർട്ട് കാണാം:-

MORE IN BREAKING NEWS
SHOW MORE