അതിശക്ത മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

kerala-rain-3
SHARE

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ അതിശക്ത മഴയ്ക്കുള്ള ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, കോട്ടയം , ഇടുക്കി ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, , വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. 12 മണിക്കൂറിനകം ബംഗാള്‍ ഉള്‍ക്കടലില്‍രൂപമെടുക്കുന്ന ന്യൂനമര്‍ദം തെക്കന്‍തമിഴ്നാട്, ശ്രീലങ്ക തീരത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്‍റെ  സ്വാധീനത്തില്‍ സംസ്ഥാനത്ത് വരുന്ന നാലു ദിവസം കൂടി മഴ തുടരും.  വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE