മദ്യശാലകൾ കൂട്ടാന്‍ പറഞ്ഞിട്ടില്ല; വ്യക്തത വരുത്തി ഹൈക്കോടതി

kerala-high-court-1
SHARE

സംസ്ഥാനത്തെ മദ്യവില്‍പനശാലകളുടെ എണ്ണം കൂട്ടാന്‍ പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി. മദ്യവില്‍പനശാലകളിലെ തിരക്ക് നിയന്ത്രിക്കണമെന്നും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും മാത്രമാണ് ഉത്തരവിട്ടിട്ടുള്ളതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിന്‍റെ പേരില്‍ പുതിയ മദ്യശാലകള്‍ തുറക്കുന്നതിനെതിരെ വിഎം സുധീരന്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതി ഉത്തരവില്‍ വ്യക്തത വരുത്തിയത്. കൂടുതല്‍ മദ്യശാലകള്‍ തുറക്കണമോയെന്നത് സര്‍ക്കാരിന്‍റെ നയപരമായ തീരുമാനമാണ്. എന്നാല്‍ ഹൈക്കോടതി ഉത്തരവിന്‍റെ പേരും പറഞ്ഞ് ഇത്തരം നയപരമായ തീരുമാനങ്ങള്‍ നടപ്പാക്കരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.  മദ്യശാലകള്‍ക്ക് മുന്നിലൂടെ സ്ത്രികള്‍ക്കും കുട്ടികള്‍ക്കും പോകാനാവാത്ത അവസ്ഥയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സമൂഹത്തിന്‍റെ പൊതു അന്തസ് മാത്രമാണ് കോടതിയുടെ പ്രശ്നമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE