നേതാക്കളെ അടർത്തിയെടുക്കൽ; തൃണമൂലിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്

KC-Venugopal-02
SHARE

കോൺഗ്രസ്‌ നേതാക്കളെ അടർത്തിയെടുക്കുന്നതിൽ തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് എഐസിസി. തൃണമൂൽ നീക്കം ബിജെപിയെ ശക്തിപ്പെടുത്തുന്നതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മനോരമ ന്യൂസിനോട് പറഞ്ഞു. തൃണമൂലുമായി സഹകരിക്കുന്നതും പാർലമെന്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും ഇന്ന് ചേരുന്ന കോൺഗ്രസ്‌ പാർലമെന്ററി പാർട്ടി യോഗം ചർച്ച ചെയ്യും.

കോൺഗ്രസിനെ ഉൾപ്പെടുത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ തൃണമൂൽ കോൺഗ്രസിലേക്കുള്ള നേതാക്കളുടെ കൊഴിഞ്ഞു പൊക്കോടെ കോൺഗ്രസ്‌ പുനപരിശോധിക്കുകയാണ്. മമത ബാനർജിയുടെ പ്രതിപക്ഷ ഐക്യത്തിന്റെ ആധാരം കോൺഗ്രസിനെ ദുർബലപ്പെടുത്തുന്നതാണോ എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ചോദിച്ചു.

കർഷക സമരവും, വിലക്കയറ്റവും ചൂണ്ടിക്കാട്ടി  പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലും കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ്‌ പ്രതിഷേധം ശക്തമാക്കും. എന്നാൽ സഭ നടപടികൾ ബഹിഷ്കരിക്കില്ല. 2008ലെ മുംബൈ ഭീകരക്രമണത്തിന് പിന്നാലെ പാകിസ്താനെ ആക്രമിക്കാതിരുന്നത് യുപിഎ സർക്കാരിന്റെ ബലഹീനതയായിരുന്നുവെന്ന മുതിർന്ന നേതാവ് മനീഷ് തിവാരിയുടെ പുസ്തകത്തിലെ പരാമർശത്തോട് കെ സി വേണുഗോപാലിന്റെ പ്രതികരിച്ചു.

MORE IN BREAKING NEWS
SHOW MORE