വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് കൊണ്ടുപോയി; ക്രൂര ബലാല്‍സംഗം ജാനകിക്കാട്ടില്‍

kuttiyad-rape-arrest-1
SHARE

കോഴിക്കോട് കുറ്റ്യാടിയില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത നാലുപേര്‍ അറസ്റ്റില്‍. കായക്കൊടി സ്വദേശികളായ തെക്കേപറമ്പത്ത് സായൂജ്, പറച്ചാലില്‍ ഷിബു, തമിഞാല്‍ രാഹുല്‍, പാലോളി അക്ഷയ് എന്നിവരാണ് പിടിയിലായത്. പ്രതികളെ സംഭവസ്ഥലത്ത്കൊണ്ടുപോയി തെളിവെടുത്തു. നാളെ പോക്സോ കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ഈ മാസം മൂന്നിനാണ് പീഡനം നടന്നത്. രണ്ടു ദിവസം മുമ്പാണ് പെണ്‍കുട്ടി പൊലിസില്‍ പരാതി നല്‍കിയത്. പ്രണയം നടിച്ച് കാമുകനായ സായൂജ് കുറ്റ്യാടിക്കടുത്തെ വിനോദ സഞ്ചാര കേന്ദ്രമായ ജാനകികാട്ടില്‍ കൊണ്ടുപോയി സുഹൃത്തുക്കളുമായി ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് മൊഴി 

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ പൊലീസ് നാലുപേരെയും പിടികൂടി. എ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതി സായൂജിന് എറെ നാളുകളായി പെണ്‍കുട്ടിയെ പരിചയമുണ്ടെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയുടെ അസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് നാദാപുരം എ.എസ്.പി വ്യക്തമാക്കി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...