ആത്മഹത്യാനിരക്കിൽ വർധന; ഒന്നര വര്‍ഷത്തിനിടെ 11,142 മരണം; ഞെട്ടിച്ച് കണക്കുകൾ

suicide-palakkad
SHARE

കോവിഡ് പ്രതിസന്ധിക്കിടയിൽ സംസ്ഥാനത്ത് ആത്മഹത്യകൾ കുതിച്ചുയരുന്നു. 2020 ഏപ്രിൽ മുതൽ 2021 ഓഗസ്‌റ്റ്‌ വരെ പതിനൊന്നായിരത്തി ഒരു നൂറ്റിനാൽപ്പത്തിരണ്ട് പേർ കേരളത്തിൽ ആത്മഹത്യ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വെച്ച കണക്കുകൾ പറയുന്നു. കോവിഡിനെ തുടർന്ന് മുപ്പത്തിനാലു പേർ ജീവനൊടുക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.2020 ഏപ്രിൽ ഒന്നു മുതൽ 2021 ഓഗസ്റ്റ് 31 വരെ 11142 ആത്മഹത്യകൾ. 17 മാസക്കാലത്ത് ശരാശരി 655 ആത്മഹത്യകൾ ഓരോ മാസവും. കോവിഡ് മൂലം ഉള്ള ആത്മഹത്യ 34. 2018 - 8320, 2019 - 8585, 2020 - 8480. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...