സ്കൂൾ തുറക്കൽ; കുട്ടികൾക്ക് കൗൺസിലിങ് ഉറപ്പുവരുത്താൻ നിർദേശം

covid-school-kerala
SHARE

സ്കൂൾ തുറക്കലിനോടനുബന്ധിച്ച് കുട്ടികൾക്ക് കൗൺസിലിങ് ഉറപ്പുവരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. വിദ്യാലയങ്ങളിൽ കൗൺസിലർമാരെ നിയോഗിക്കും. പൊതുപരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരാനും മ്യൂസിയങ്ങളും സ്മാരകങ്ങളും 25 മുതൽ തുറക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. 

കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ മാത്രമല്ല കൂട്ടുകാരെയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വിലയിരുത്തിയാണ് കൗൺസിലിങ്് ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്. വിദ്യാർഥികൾക്കായി സ്കൂളുകളിലും കോളജുകളിലും കൗൺസിലിർമാരെ നിയോഗിക്കും. 18 വയസ് തികയാത്തത് മൂലം കോവിഡ് വാക്സീൻ എടുക്കാൻ കഴിയാത്ത ഒന്നാംവർഷം ബിരുദ വിദ്യാർഥികളെ വാക്സിനേഷൻ നിബന്ധനയിൽ നിന്ന് ഒഴിവാക്കും. 

നിലവിൽ രണ്ടു ഡോസ് വാക്സീൻ എടുത്തവർക്ക് മാത്രമാണ് കോളജുകളിൽ പ്രവേശനം. വാക്സീൻ എടുക്കാൻ വിമുഖത കാട്ടുന്ന അധ്യാപകർക്കും വിദ്യാർഥികൾക്കും ബോധവൽക്കരണം നൽകും. ആദ്യ ഘട്ടത്തിൽ യൂണിഫോം നിർബന്ധമാക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ കോവിഡ് അവലോകന യോഗത്തിലെ തീരുമാനം. സ്കൂൾ തുറക്കൽ ക്രമീകരണം സംബന്ധിച്ച് 21ന് മുൻപ് പഞ്ചായത്ത് സെക്രട്ടറിമാർ ജില്ലാ കലക്ടർമാർക്ക് റിപ്പോർട്ട് നൽകണം. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും കലക്ടർമാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് അടിയന്തരമായി പിൻവലിക്കുമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...