ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; ഇന്നും നാളെയും വ്യാപക മഴയ്ക്കു സാധ്യത

rain-kerala
SHARE

അറേബ്യന്‍ സമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപമെടുത്തു. കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആറു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. നീരൊഴുക്ക് കൂടിയ പ്രദേശങ്ങളിലെ ഡാമുകളില്‍നിന്ന് മുന്‍കരുതലായി  വെള്ളം തുറന്നുവിട്ടു തുടങ്ങി. 

സംസ്ഥാനത്ത് വ്യാപകമായ മഴകിട്ടുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിശക്തമായ മഴക്കും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര , ഒഡീഷ തീരത്തിന് സമീപവും അറബിക്കടലില്‍ലക്ഷദ്വീപിനടുത്തുമായാണ് രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍രൂപമെടുത്തിട്ടുള്ളത്. ഇവയുടെ ്വാധീനത്തില്‍ തെക്കേ ഇന്ത്ിലാകെ മഴ കിട്ടും. കേരളത്തില്‍  ആറുജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളത്.  ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.  

പതിനെട്ടാം തീയതിവരെ സംസ്ഥാനത്ത് പരക്കെ മഴകിട്ടും. നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് ഇടുക്കി മാട്ടുപെട്ടിസംഭരണിയില്‍ നിന്ന് ജലം തുറന്നുവിട്ടു. പാലക്കാട് ജില്ലയിലെ ചുള്ളിയാര്‍ ,  മംഗലം എന്നീ ജലസേചന അണക്കെട്ടുകളിലും തൃശൂരിലെ പീച്ചി സംഭരണിയിലും റെഡ് അലര്‍ട്ട് നല്‍കി. കെ.എസ്.ഇ.ബിക്കുകീഴിലുള്ള ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, കുണ്ടള, തൃശൂര്‍ ജില്ലയിലെ ഷോളയാര്‍സംഭരണികളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ഡാമുകളില്‍നിന്ന് മുന്‍കരുതലായി വെള്ളം തുറന്നു വിട്ടുതുടങ്ങി. അറബിക്കടല്‍പ്രക്ഷുബ്ധമാണ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെവേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...