തിരുവനന്തപുരത്തേക്ക് കൂടുതല്‍ വിമാനങ്ങളെത്തും; ചർച്ച പുരോഗമിക്കുന്നു: ജി.മധുസൂദനറാവു

Madhusudhana-RaoN
SHARE

തിരുവനന്തപുരത്തേക്ക് കൂടുതല്‍ വിമാനങ്ങള്‍ കൊണ്ടുവന്ന് കണക്ടിവിറ്റി കൂട്ടുമെന്ന് അദാനി ട്രിവാന്‍ഡ്രം ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജി. മധുസൂദന റാവൂ മനോരമ ന്യൂസിനോട് . വിമാനത്താവളത്തില്‍ വികസനം സാധ്യമാക്കുമെന്നും യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുമെന്നും മധുസൂദന റാവൂ ഉറപ്പുനല്‍കി. ഇന്ന് പുലര്‍ച്ചെ 12 മണിക്ക് വിമാനത്താവളം ഏറ്റെടുത്തതിന് ശേഷം അദാനി ഗ്രൂപ്പിന്‍റെ ആദ്യപ്രതികരണമാണ് ഇത്.  

രാജ്യത്തെ അഞ്ചാമത്തെ രാജ്യാത്തര വിമാനത്താവളം വികസനമെന്ന് വലിയ സ്വപ്നവുമായാണ് അദാനി ഗ്രൂപ്പിന് കൈമാറിയത് . തിരുവനന്തപുരത്തേക്ക് കൂടുതല്‍ വിമാനങ്ങള്‍ കൊണ്ടുവന്ന് കൂടുതല്‍ കണക്ടിവിറ്റി കൂട്ടും. ഇതിനായി മുബൈയില്‍ വിമാനകമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് ജി മധുസൂദന റാവു പറഞ്ഞു. യാത്രക്കാര്‍ക്ക് അടിസിസ്ഥാന സൗകര്യങ്ങള്‍ കൂട്ടി സുഗമമായ യാത്ര ഉറപ്പാക്കുമെന്ന് മധുസൂദന റാവൂ കൂട്ടിച്ചേർത്തു.

രാത്രി 12 മണിക്ക്എയര്‍പോര്‍ട്ട് ഡയറക്ടറില്‍ സി വി രവീന്ദ്രനില്‍ നിന്നും അദാനി ഗ്രൂപ്പ് ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി മധുസൂദന റാവു ചുമതലയേറ്റെടുത്തു. രേഖകളും പ്രതീകാത്മകമായി താക്കോലും കൈമാറി.  ഏറ്റെടുക്കലിന്‍റെ ഭാഗമായി വിമാനത്താവളം വൈദ്യുത ദീപങ്ങളാല്‍ അലങ്കരിച്ചിരുന്നു. വിമാനത്താവളം അദാനി എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമറ്റിഡ് ഏറ്റെടുത്തെങ്കിലും പേരുമാറ്റിയില്ല.  രാവിലെ പത്തരക്ക് കവടിയാര്‍ കൊട്ടാരത്തില്‍ രാജകുടുംബാംഗങ്ങളെ  അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...