സുധീരന്റെ പരാതി അറിയില്ല: മുല്ലപ്പള്ളി ഫോൺ എടുക്കാറില്ല: സുധാകരൻ

mulla-sudkaran
SHARE

കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ നിന്നുള്ള വി.എം. സുധീരന്റെ രാജിയുടെ കാരണം അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സമാനമായ രീതിയിൽ പ്രതികരിച്ചിരുന്നു. ഫോണില്‍ സംസാരിച്ചെന്നും സുധീരന്‍ കാരണം പറഞ്ഞില്ലെന്നും സുധാകരന്‍ പറഞ്ഞു. സുധീരൻ തന്ന കത്ത് തുറന്നു വായിച്ചില്ല. കത്തില്‍ എന്താണ് എഴുതിയതെന്ന് വായിച്ചശേഷം പറയാം. പുനഃസംഘടനയുള്‍പ്പെടെ കാര്യങ്ങളില്‍ ചര്‍ച്ചയാവാമെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. എല്ലാ മുതിർന്ന നേതാക്കളോടും ബഹുമാനമാണ്. സുധീരനെയും മുല്ലപ്പള്ളിയെയും വിളിക്കാറുണ്ട്. എന്നാൽ പലരും പ്രതികരിക്കാറില്ല. പുനഃസംഘടന സംബന്ധിച്ച് എല്ലാവരുമായും ചർച്ച നടത്തിയിരുന്നു. മുല്ലപ്പള്ളി ഇപ്പോള്‍ ഫോണെടുക്കാത്തതിനാല്‍ സംസാരിക്കാറില്ല. കെപിസിസി പുനഃസംഘടനയെ സംബന്ധിച്ച് ധാരണയായിട്ടുണ്ട്. തീരുമാനം ഉടനുണ്ടാകുമെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...